പ്രിയ വര്‍ഗീസിന്റെ നിയമനം; ഗവര്‍ണറുടെ തീരുമാനം ഇന്ന്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരായ പരാതിയിൽ ഗവർണർ ഇന്ന് തീരുമാനമെടുക്കും. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലെന്ന ആരോപണത്തെ തുടർന്ന് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ വൈസ് ചാൻസലർ വിശദീകരണം നൽകിയിരുന്നു. സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗവർണർ ഇടപെട്ടത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിൻ്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി. എന്നാൽ യു.ജി.സി നിഷ്കർഷിച്ച അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നാണ് പരാതിക്കാർ പ്രധാനമായും ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ വിശദീകരണം തേടി. വി.സിയുടെ റിപ്പോർട്ടിൻമേൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.

K editor

Read Previous

ഷാജഹാൻ വധം; ഞങ്ങളും അപലപിക്കുന്നുവെന്ന് കെ സുധാകരൻ

Read Next

അജ്ഞാതമായ കാരണങ്ങളാൽ ഇന്ത്യൻ വിമാനം കറാച്ചിയിൽ ഇറങ്ങി