രിവാന്ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോനും വികെ പ്രകാശും ഒരുമിക്കുന്നു. “ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തൊന്നുകാരി’യെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്.
ചിത്രത്തിൽ അനൂപ് മേനോന്റെ നായികയാകുന്നത് പ്രിയാ വാരിയരാണ്. പുതിയ ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങൾ അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അനൂപ് മേനോന്, വികെ പ്രകാശ്, ഡിക്സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിക്സണ്‍ ആദ്യമായാണ് സിനിമയുടെ നിർമാണരംഗത്തെത്തുന്നത്.