സ്വകാര്യ മെഡിക്കൽ കോളജുകള്‍ക്ക് വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാൻ അധികാരമില്ല: സുപ്രീംകോടതി

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് ചോദിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി. വിദ്യാർത്ഥികളിൽ നിന്ന് ബോണ്ടുകൾ ആവശ്യപ്പെടാൻ കോളേജുകൾക്ക് അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സർക്കാരുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് വാങ്ങാം. സർവീസിലുള്ള വിദ്യാർത്ഥികളുമായി മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂവെന്നും കോടതി പറഞ്ഞു. പിജി മെഡിക്കൽ വിദ്യാർത്ഥി നൽകിയ ബോണ്ട് പലിശ സഹിതം തിരികെ നൽകാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കൽ കോളേജ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി കോടതി തള്ളി.

Read Previous

ഭൂപതിവ് നിയമ ഭേദഗതി; സത്യവാങ്മൂലമില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുമെന്ന് സുപ്രീം കോടതി

Read Next

കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്റെ പുസ്തകം വിവാദത്തില്‍