പത്തനംതിട്ടയില്‍ സ്വകാര്യബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : ചിറ്റാറില്‍ സ്വകാര്യ ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. അങ്ങാമൂഴി-പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞത്‌. ആരുടെയും പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്ത് ശക്തമായ മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ബസില്‍ നിരവധി വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read Previous

എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാൽസംഗ കേസ്; കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി

Read Next

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം