ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക ഉയർത്തി: സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റുകളുടെ ചെലവ് കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുകയാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികപണം ഈടാക്കുന്നുവെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.

ഫിറ്റ്നസ് ടെസ്റ്റിന്‍റെ ചെലവ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തി. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

Read Previous

കഴക്കൂട്ടം മേൽപാതയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

Read Next

ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ