വരദരാജ മന്നാറായി പൃഥ്വിരാജ്; സലാറിലെ ഫസ്റ്റ് ലുക്ക് പുറത്ത്

ഇന്ത്യയിലുടനീളം കന്നഡ സിനിമാ വ്യവസായത്തിന് സ്വീകാര്യത നേടിക്കൊടുത്ത ചിത്രമായിരുന്നു കെജിഎഫ്. യുവ സംവിധായകൻ പ്രശാന്ത് നീൽ രണ്ട് ഭാഗങ്ങളിലായി സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നാണ്. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.

കന്നഡയിൽ മാത്രം സിനിമകൾ ചെയ്തിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

വരദരാജ മന്നാർ എന്നാണ് ചിത്രത്തിൽ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സിനിമയിൽ നിന്ന് ഇതുവരെ പുറത്തുവന്ന എല്ലാ പബ്ലിസിറ്റി മെറ്റീരിയലും കെജിഎഫിന്‍റേതിന് സമാനമായ കളർ ടോണുകളിലാണ്. പൃഥ്വിരാജിന്‍റെ ഫസ്റ്റ് ലുക്കും അതുപോലെ തന്നെയാണ്. കഴുത്തിലും മൂക്കിലും ആഭരണങ്ങും കറുത്ത ഗോപി കുറിയുമണിഞ്ഞ് വില്ലൻ പരിവേഷത്തിലാണ് ഫസ്റ്റ് ലുക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. 2023 സെപ്റ്റംബർ 28നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

K editor

Read Previous

അഴിമതി രഹിത കേരളം പദ്ധതിയുമായി വിജിലന്‍സ്; ഉദ്ഘാടനം മുഖ്യമന്ത്രി

Read Next

പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ നീക്കാൻ കുവൈറ്റ്