‘ഖലീഫ’യുമായി പൃഥ്വിയും വൈശാഖും

പോക്കിരി രാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും വീണ്ടുമൊന്നിക്കുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ഖലീഫയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ ഇറക്കിയത്.

പ്രതികാര കഥയായിരിക്കും ഖലീഫ എന്നാണ് പോസ്റ്ററിലെ തലവാചകം നൽകുന്ന സൂചന. ദ റൂളർ എന്നും സിനിമയുടെ പേരിന് മുകളിലായി കാണാം. സ്വർണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്.

കേരളത്തിന് പുറമേ ദുബായ്, നേപ്പാള്‍ എന്നിവടങ്ങളും ‘ഖലിഫ’യുടെ ലൊക്കേഷനാകും.  ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ‘ഖലിഫ’യുടെ സംഗീതം ജേക്സ് ബിജോയിയുടേതാണ്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

K editor

Read Previous

കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവം; ഡിഐജി റിപ്പോര്‍ട്ട് തേടി

Read Next

അഭിനേതാവായിരുന്നില്ലെങ്കിൽ മോഹൻലാൽ പാചക വിദഗ്ദ്ധൻ ആയേനെ: ഷെഫ് സുരേഷ് പിള്ള