ആകാശപ്പാതക്ക് മുന്തിയ പരിഗണന: ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്:  മണ്ഡലത്തിൽ റോഡ്  വികസനം ഏറെക്കുറെ പൂർത്തിയായതായി   ഇ. ചന്ദ്രശേഖരൻ. നിർദ്ദിഷ്ട ആകാശപ്പാതക്ക്  മുന്തിയ പരിഗണന നൽകുമെന്ന് മാധ്യമ പ്രവർത്തകരുമായുള്ള അഭിമുഖത്തിൽ ചന്ദ്രശേഖരൻ പറഞ്ഞു. തുടക്കമിട്ടതും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതുമായ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടിയുണ്ടാവും. ഓഖി, നിപ, പ്രളയം തുടങ്ങി കോവിഡ് മഹാമാരിയിലെത്തി നിൽക്കുന്ന ദുരന്തങ്ങളെ ആത്മനിയന്ത്രണത്തോടെ നേരിട്ട് ജനങ്ങൾക്കൊപ്പം നിന്ന ഇടതുസർക്കാറിന് ജനം നൽകിയ അംഗീകാരമാണ് തുടർഭരണമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.

Read Previous

മാധ്യമ പ്രവർത്തകൻ പി.പി. കുഞ്ഞബ്ദുല്ല അന്തരിച്ചു

Read Next

ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു