അള്‍ജീരിയ ഉച്ചകോടിയിൽ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല

റിയാദ്: ദീർഘനേര വിമാനയാത്ര ഒഴിവാക്കണമെന്ന മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അൾജീരിയയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് റോയൽ കോർട്ട് അറിയിച്ചു. പകരം വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സൗദി പ്രതിനിധി സംഘത്തെ നയിക്കും.

ശ്രവണ സംബന്ധമായ ചികിത്സയിൽ കഴിയുന്നതിനാൽ ദീർഘകാല വിമാനയാത്ര ബുദ്ധിമുട്ടാണ്. ഉച്ചകോടിയുടെ വിജയത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളിലും സൗദി അറേബ്യ അൾജീരിയയ്ക്കൊപ്പമുണ്ടാകുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.

Read Previous

ബിരിയാണിയിലെ ചേരുവകൾ പുരുഷന്മാർക്ക് ഭീഷണി; ബംഗാളിൽ കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്

Read Next

ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്ന് വി.മുരളീധരന്‍