പ്രധാനമന്ത്രിക്ക് പുതിയ വസതി; നിർമാണം ദ്രുതഗതിയിലാക്കി

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടുന്ന സമുച്ചയത്തിന്‍റെ നിർമ്മാണം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിനടുത്തുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ഉന്നതവുമായ ഘടകങ്ങളിലൊന്നാണ് പ്രധാനമന്ത്രിയുടെ വസതി.

2,26,203 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയത്തിന് 467 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൊത്തം നിർമാണ മേഖലയിൽ 36,328 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലായിരിക്കും പ്രധാനമന്ത്രിയുടെ വസതി. പ്രധാനമന്ത്രിയുടെ പ്രധാന വസതിക്ക് പുറമെ സൗത്ത് ബ്ലോക്കിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ പ്രധാനമന്ത്രിയുടെ ഹോം ഓഫീസ്, ഇൻഡോർ സ്പോർട്സ് ഫെസിലിറ്റി, സപ്പോർട്ട് സ്റ്റാഫ് ക്വാർട്ടേഴ്സ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഓഫീസ്, സേവാ സദൻ എന്നിവയും ഉണ്ടാകും.

K editor

Read Previous

വിദ്യാർത്ഥികളുടെ ബസ് ചാർജ് ഇളവ് പരിശോധിക്കാൻ സമിതി രൂപീകരിച്ചു

Read Next

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ