ഋഷി സുനകിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായതിന് ഊഷ്മളമായ അഭിനന്ദനങ്ങൾ, ആഗോള വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.

റോഡ് മാപ്പ് 2030 നടപ്പാക്കുമെന്നും ഇന്ത്യ-യുകെ ചരിത്ര ബന്ധത്തെ ആധുനിക പങ്കാളിത്തമാക്കി മാറ്റാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുകെയിലെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേരാനും മോദി മറന്നില്ല.

ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഋഷി സുനക് 42-ാം വയസിലാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടനെ നയിക്കുക എന്ന ദുഷ്കരമായ ദൗത്യമാണ് ഈ ഇന്ത്യൻ വംശജന് മുന്നിലുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ച പെന്നി മോർഡന്‍റ് 100 എംപിമാരുടെ പിന്തുണ ലഭിക്കാതെ പിന്മാറിയതോടെ ഋഷി സുനക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

K editor

Read Previous

മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കാണണം, കള്ള് കേരളത്തിലുള്ള പാനീയം: ശിവൻകുട്ടി

Read Next

ആൻ അഗസ്റ്റിൻ്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ട്രെയിലർ പുറത്ത്