ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകളുടെ വില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കസ്റ്റംസ് തീരുവയിലെ വർദ്ധനവാണ് സ്മാർട്ട്ഫോണുകളുടെ വില വർദ്ധനവിന് കാരണമാകുന്നത്. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ അസംബ്ലിക്ക് കസ്റ്റംസ് തീരുവ 10 ശതമാനമാണ്. ഡിസ്പ്ലേ അസംബ്ലിക്കൊപ്പം ആന്‍റി ഇഞ്ച്, പവർ കീ തുടങ്ങിയ മറ്റ് സ്പെയർ പാർട്സുകൾ ഉണ്ടെങ്കിൽ തീരുവ 15 ശതമാനമായി ഉയർത്താനാണ് നീക്കം. അങ്ങനെയെങ്കിൽ ഫോണുകളുടെ വില ഉയരും.