ആന്‍റിബയോട്ടിക്ക് ആന്‍റിവൈറൽ മരുന്നുകൾ ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ചു

ഡൽഹി: ആന്‍റിബയോട്ടിക്കുകളും ആന്‍റിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പരിഷ്കരിച്ചു. മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്‍റിബയോട്ടിക് കുത്തിവയ്പ്പുകളും വില നിശ്ചയിച്ച മരുന്നുകളിൽ ഉൾപ്പെടുന്നു.

വാൻകോമൈസിൻ, ആസ്ത്മ മരുന്നായ സാൽബുട്ടാമോൾ, കാൻസർ മരുന്നായ ട്രാസ്റ്റുസുമാബ്, ബ്രെയിൻ ട്യൂമർ ചികിത്സാ മരുന്നായ ടെമോസൊളോമൈഡ്, വേദനസംഹാരികളായ ഇബുപ്രോഫെൻ, പാരസെറ്റമോൾ എന്നിവയുടെ വിലയും പരിഷ്കരിച്ചു.

വിജ്ഞാപനം അനുസരിച്ച്, ഒരു അമോക്സിസിലിൻ കാപ്സ്യൂളിന്‍റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സിറ്റിറിസിൻ ഗുളികയ്ക്ക് 1.68 രൂപയാണ് വില. അമോക്സിസിലിൻ, ക്ലാവുലാനിക് ആസിഡ് കുത്തിവയ്പ്പുകൾ 90.38 രൂപയായും ഇബുപ്രോഫെൻ 400 മില്ലിഗ്രാം ഗുളിക 1.07 രൂപയായും പരിഷ്കരിച്ചു.

K editor

Read Previous

വിമാനത്തിന്റെ എമർജൻസി ഡോർ തുറന്ന് യാത്രക്കാരൻ: ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു

Read Next

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ക്ലാഷ് റിലീസിന്; ക്രിസ്റ്റഫറും സ്ഫടികവും ഒന്നിച്ചെത്തും