നഗര വികസനത്തിൽ മാധ്യമ പങ്കാളിത്തം ശ്രദ്ധേയം: വി.വി. രമേശൻ

കാഞ്ഞങ്ങാട്: നഗരവികസനത്തിൽ മാധ്യമ പ്രവർത്തകർ നൽകിയ പങ്കാളിത്തവും സഹകരണവും ശ്രദ്ധേയമാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും ആരോഗ്യപരവുമായ വിമർശനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ഓണക്കിറ്റുകൾ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ചെയർമാൻ പറഞ്ഞു.

പ്രസ് ഫോറം പ്രസിഡണ്ട് ഇ.വി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലയാളം ടുഡെ പത്രാധിപർ ഷംസുദ്ദീൻ  പാലക്കി ഓണക്കിറ്റുകൾ  കൈമാറി. ഫോറം സെക്രട്ടറി ടി.കെ. നാരായണൻ, ടി മുഹമ്മദ് അസ്്ലം, പാക്കം മാധവൻ എന്നിവർ സംസാരിച്ചു.

വൈ.കൃഷ്ണദാസ്, ജോയ് മാരൂർ എന്നിവർ ഓണക്കിറ്റുകൾ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ വി.വി. രമേശൻ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

Read Previous

ഒാണത്തെ വരവേറ്റ് നാട്

Read Next

ഏ.ടി.എം ഇല്ലാതെ പണം പിൻവലിക്കാം