രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

ഡൽഹി: എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. മികച്ച സേവനത്തിന് കേരളത്തില്‍നിന്നു 10 പൊലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി.

ഡപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ്, എസ്പി പി.എ.മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.കെ.സുബ്രഹ്മണ്യന്‍, എസ്പി പി.സി.സജീവന്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ.കെ.സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന്‍ നായര്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.പി.പ്രേമരാജന്‍, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റന്‍റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ.ഹരിപ്രസാദ് എന്നിവരാണ് മെഡല്‍ നേടിയത്.

ആകെ 1082 ഉദ്യോഗസ്ഥർ ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ പേര്‍ സിആര്‍പിഎഫില്‍ നിന്നാണ്– 171 പേര്‍

Read Previous

കോമൺവെൽത്ത് ഗെയിംസ് ടീമിന് വരവേൽപ്പ് നൽകി പ്രധാനമന്ത്രി

Read Next

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ്