ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കുന്ന വോട്ടുകൾ കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമായിരിക്കുമെന്ന് ശശി തരൂർ എംപി. ഈ വസ്തുത പാർട്ടി നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ നിലവിലുള്ള സംവിധാനത്തിൽ തൃപ്തരായവരാണ് പ്രചാരണത്തിന് വരുമ്പോൾ മുഖം തരാത്തതെന്നും തരൂർ പറഞ്ഞു.
അതേസമയം, എ.ഐ.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പൂർണമായി പരിഹരിക്കപ്പെടാത്തതിൽ ശശി തരൂരിന് അതൃപ്തിയുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയുമായി തരൂർ ഇക്കാര്യം വീണ്ടും ചർച്ച ചെയ്തു.
അതേസമയം, പത്തനംതിട്ട കുമ്പനാട്ടിൽ ശശി തരൂരിന് അനുകൂലമായ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സ് ബോർഡിൽ മാറ്റം അനിവാര്യമാണെന്നും നാളെയെക്കുറിച്ച് ചിന്തിക്കുന്നവർ തരൂരിനെ മറക്കില്ലെന്നും ബോർഡിൽ പറയുന്നു.