ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ രംഗത്തെത്തി. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിലും ശബരീനാഥൻ ഒപ്പിട്ടിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് പ്രത്യയശാസ്ത്രമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഗാന്ധി, നെഹ്റു, അംബേദ്കർ എന്നിവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് ഇത്ര കൃത്യമായി സംസാരിക്കുന്ന മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് ശബരീനാഥൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശബരീനാഥന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്.
ശബരീനാഥന്‍റെ കുറിപ്പ്:
നീണ്ട ഇടവേളയ്ക്ക് ശേഷം ജനാധിപത്യ മാർഗങ്ങളിലൂടെ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത് സ്വാഗതാർഹമാണ്. നെഹ്റു കുടുംബത്തിൽ നിന്ന് പാർട്ടിയെ നയിക്കാൻ ആരും തന്നെ ഇനിയില്ല എന്ന സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസ്താവന അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്നു. പുതിയ പാർട്ടി അധ്യക്ഷൻ ഇവരോടൊപ്പം പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് കരുതുന്നത്.