അധ്യക്ഷ തിരഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ

ന്യൂ ഡൽഹി: ഗാന്ധി കുടുംബത്തിന് കോൺ‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ ഗാന്ധി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധി തൻ്റെ സന്ദേശം താഴേക്ക് നൽകാൻ നിർദ്ദേശം നൽകി. അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനെ സംസ്ഥാന നേതാക്കൾ തള്ളി. രാഹുൽ അധ്യക്ഷനാകണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യം. രാഹുൽ അല്ലെങ്കിൽ നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കെ പിന്തുണയുണ്ടാകൂവെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂരിന്റെ മത്സരത്തെ ഗൗരവമായി കാണുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷും പ്രതികരിച്ചു. എ-ഐ ഗ്രൂപ്പുകൾ പരാതി ഉന്നയിച്ചതോടെ രാഹുലിനായി പ്രമേയം പാസാക്കാനാണ് കെ.പി.സി.സിയുടെ നീക്കം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ കേരളത്തിൽ നിന്ന് വരുന്നതിനെ ചില നേതാക്കൾ അനുകൂലിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്റു കുടുംബത്തോടൊപ്പമെന്ന കീഴ്വഴക്കം ലംഘിക്കാൻ കേരള ഘടകമില്ല. ഹൈക്കമാൻഡിനെ ചോദ്യം ചെയ്ത ശശി തരൂരിന്റെ നടപടിയെ അടക്കം പറഞ്ഞാണ് പരസ്യമായി തള്ളി പറഞ്ഞത്. ശശി തരൂരിന്റെ ജനപ്രീതി പ്രയോജനപ്പെടുത്താൻ കെ.പി.സി.സി എല്ലായ്പ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിലും പാർലമെന്‍ററി രംഗത്തെ മികച്ച പ്രകടനത്തിനപ്പുറം പാർട്ടിയെ നയിക്കാൻ ആയോ എന്നതാണ് കേരള നേതാക്കളുടെ പ്രധാന ചോദ്യം.

K editor

Read Previous

1.35 കോടിയുടെ ലാൻഡ് ലോവർ ഡിഫെൻഡർ സ്വന്തമാക്കി ആസിഫ് അലി

Read Next

മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി