ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഞ്ച് വർഷത്തെ ഭരണകാലയളവിൽ സമർപ്പിച്ച ആറ് ദയാഹർജികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. 2012ലെ നിർഭയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികൾ നൽകിയ ഹർജി മുതൽ ബീഹാർ കൂട്ടക്കൊലക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജി വരെയാണിത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ ഘാതകൻ ബൽവന്ത് സിംഗ് രജോനയുടേത് ഉൾപ്പെടെ നാല് ദയാഹർജികളാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. ഇവ അടുത്ത പ്രസിഡന്‍റിന്‍റെ മുമ്പാകെ വരാൻ സാധ്യതയുണ്ട്.
ഒരു സ്ത്രീയെയും അഞ്ച് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബിഹാർ സ്വദേശി ജഗത് റായിയുടെ ദയാഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. രാഷ്ട്രപതിക്ക് 10 മാസമെടുത്താണ് ഹർജിയിൽ തീരുമാനമെടുക്കാൻ കഴിഞ്ഞത്. രാഷ്ട്രപതിയാകുന്നതിൻ മുമ്പ് ബിഹാർ ഗവർണറായിരുന്ന രാംനാഥ് കോവിന്ദിന് മുമ്പാകെ സമർപ്പിക്കപ്പെട്ട ആദ്യത്തെ ദയാഹർജി കൂടിയായിരുന്നു ഇത്.
2006 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈശാലി ജില്ലയിലെ രാംപൂർ ശ്യാംചന്ദ് ഗ്രാമത്തിലെ വിജേന്ദ്ര മഹാതോയുടെ വീടിൻ തീയിടുകയും ഭാര്യയും കുട്ടികളും കൊല്ലപ്പെടുകയും ചെയ്തു. വീട്ടിലെ അന്തേവാസികൾ ഉറങ്ങിക്കിടക്കെ അർദ്ധരാത്രിയിലാണ് സംഭവം. 2013 സെപ്റ്റംബറിൽ സുപ്രീം കോടതി റായിയെ വധശിക്ഷയ്ക്ക് വിധിച്ചത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ്.