എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

വിദേശികൾ രാജ്യത്തെ ചൂഷണം ചെയ്തു. അവരിൽനിന്ന് രാജ്യത്തെ നാം മോചിപ്പിച്ചു. നാം ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാണിച്ചുകൊടുത്തു. കൂടുതൽ വിഭാഗങ്ങളിലേക്ക് വളർച്ചയുടെ നേട്ടം എത്തിക്കാൻ സാധിച്ചു. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാൻ കഴിഞ്ഞു. കോവിഡിന് ശേഷം രാജ്യം അതിശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല ശക്തമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Read Previous

സാമൂഹിക പ്രസക്തിയുള്ള ചിത്രം; ‘ഉൾക്കനലിന്റെ’ വിനോദ നികുതി ഒഴിവാക്കി

Read Next

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചു ; ആഭ്യന്തരവും ധനകാര്യവും ഫഡ്‌നാവിസിന്