ഗർഭിണി കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട്: എട്ട് മാസം ഗർഭിണിയായ യുവതി കുഴഞ്ഞു വീണ് മരണപ്പെട്ടു.

പരപ്പച്ചാൽ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന ഖാലിദിന്റെ ഭാര്യ ഹസീനയാണ് 34, ഇന്ന് പുലർച്ചെ കൊളവയലിൽ  മരണപ്പെട്ടത്. പ്രസവ ചികിൽസയ്ക്ക് ഡോക്ടറെ കാണുന്നതിന്റെ സൗകര്യാർത്ഥമാണ് ഹസീന കുറച്ചു ദിവസമായി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിൽ താമസിച്ചത്.

ബന്ധുവിന്റെ വീട്ടിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും,  മരണപ്പടുകയായിരുന്നു.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

പരപ്പ തോടൻചാലിലെ പരേതനായ അബ്ദുള്ളയുടെ മകളാണ്. മക്കൾ: ഷബാസ് 13, ഷഫാ ഫാത്തിമ 4.  ഉമ്മ: ഫാത്തിമ. സഹോദരങ്ങൾ:  ഷെബീന, യൂനസ്, ഷമീർ.

Read Previous

ബേക്കലിൽ നടന്നത് ഹണിട്രാപ്പ്: തട്ടിപ്പിനിരയായത് തൃശൂർ സ്വദേശി

Read Next

വിചിത്ര രാഷ്ട്രീയ സഖ്യം അണിയറയിൽ