പ്രസവത്തിനിടെ യുവതി മരിച്ചു

ബേക്കൽ: കടിഞ്ഞൂൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ്   കേസ്സെടുത്തു. കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെയാണ് ഇരുപതുകാരി ശസ്ത്രക്രിയക്കിടെ മരണപ്പെട്ടത്. മേൽപ്പറമ്പ് പള്ളിപ്പുഴത്തെ വയറിംഗ് തൊഴിലാളി ഗണേശന്റെ ഭാര്യയും തൃക്കണ്ണാട്

തൃക്കാടിയിലെ ശേഖര- കുസുമം ദമ്പതികളുടെ മകളുമായ നിഷ്മയാണ്  സ്വകാര്യാശുപത്രിയിൽ മരിച്ചത്. ശസ്ത്രക്രിയ ചെയ്ത് കുഞ്ഞിനെ പുറത്തെടുത്ത ശേഷം യുവതിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഒക്ടോബർ 30-നാണ് നിഷ്മയെ ആദ്യ പ്രസവത്തിന്  കുന്നുമ്മലിലെ  സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നവംബർ 9-നാണ് പ്രസവത്തീയ്യതിയെങ്കിലും, ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ശസ്ത്രക്രിയ വഴി  പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് കുഴപ്പമില്ല. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടത്തിന് വിധേയമാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. പെരിയ പോളിടെക്നിക് വിദ്യാർത്ഥി നിധീഷ് സഹോദരനാണ്.

Read Previous

നടൻ ദിലീപിന് വേണ്ടി മൊഴി മാറ്റാനും ഭീഷണി: പ്രതിയെ തേടി പോലീസ് തമിഴ്നാട്ടിലേക്ക്

Read Next

ഖമറുദ്ദീന്റെ ഹരജി അറസ്റ്റ് ഭയന്ന്