ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്കാരത്തിനുള്ള പട്ടികയിൽ പ്രവാസി മലയാളി നോവലിസ്റ്റ് ഷീല ടോമിയുടെ വല്ലിയും. 10 നോവലുകൾ ഉൾപ്പെടുന്നതാണ് ആദ്യ പട്ടിക. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതോ ആയ കൃതികള്‍ക്കാണ് പുരസ്കാരം. ഷീല ടോമിയുടെ ‘വല്ലി’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജയശ്രീ കളത്തിലാണ്. വയനാടൻ ജീവിതവും ചരിത്രവും ഭാവിയും വർത്തമാനവും പശ്ചാത്തലമാക്കി എഴുതിയ വല്ലി മലയാളത്തിൽ മികച്ച അഭിപ്രായം നേടിയിരുന്നു. മലയാളം, ബംഗാളി ഭാഷകളിലെ കൃതികള്‍ക്കൊപ്പം ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളും ആദ്യമായി പട്ടികയിൽ ഇടംപിടിച്ചു. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 15 ലക്ഷം നോവലിസ്റ്റിനും 10 ലക്ഷം വിവർത്തകർക്കുമാണ് നൽകുക. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള പുരസ്കാരമാണിത്. ചുരുക്കപ്പട്ടികയിൽപെട്ട അഞ്ച് കൃതികള്‍ ഒക്ടോബറില്‍ ജൂറി പ്രഖ്യാപിക്കും. നവംബര്‍ 19നാണ് പുരസ്കാര പ്രഖ്യാപനം. മാനന്തവാടി പയ്യമ്പള്ളി സ്വദേശിയായ ഷീല ടോമി 2003 മുതൽ ഖത്തറിലാണ് താമസം. ഖത്തർ പി.എച്ച്.സി.സിയിൽ ഭരണനിർവഹണ വിഭാഗത്തിൽ ജീവനക്കാരിയാണ്.