ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്ത വർഷം ‘ലോക് താന്ത്രിക് ദൾ’ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ആദ്യ ഘട്ടത്തിൽ പുതിയ പാർട്ടിയുടെ പ്രവർത്തന കേന്ദ്രം ബീഹാർ ആയിരിക്കും. മറ്റ് പാർട്ടികൾക്കായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇനി ആഗ്രഹിക്കുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ അടുത്തിടെ നടത്തിയ രഹസ്യ കൂടിക്കാഴ്ച അദ്ദേഹം ജനതാദളിൽ (യു) ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ആരംഭിച്ച ‘ജൻ സുരാജ്’ പ്രസ്ഥാനത്തിന്‍റെ പേരിൽ പ്രശാന്ത് കിഷോർ ബീഹാറിൽ പദയാത്ര തുടരുകയാണ്. ബീഹാറിന്‍റെ വികസന ആവശ്യങ്ങൾ ജനങ്ങളിൽ നിന്ന് നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദയാത്ര. യാത്രയ്ക്കിടെ, കിഷോർ പൗര പ്രമുഖരുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തുന്നുണ്ട്.