ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം പ്രഗ്യാനന്ദയ്ക്കും നന്ദിതയ്ക്കും

ന്യൂഡൽഹി: ഏഷ്യൻ ചെസ്സ് കിരീടം ടോപ്പ് സീഡ് ആർ.പ്രഗ്യാനന്ദ, പി.വി.നന്ദിത എന്നിവർക്ക്. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ബി അധിബനുമായി സമനിലയിൽ പിരിഞ്ഞ പ്രഗ്യാനന്ദ 7 പോയിന്‍റുമായി കിരീടം നേടി. വനിതാ വിഭാഗത്തിൽ പി.വി നന്ദിത 7.5 പോയിന്‍റ് നേടി കിരീടം നേടി.

ഓപ്പൺ വിഭാഗത്തിൽ ഹർഷ ഭരതകോടി രണ്ടാം സ്ഥാനവും അധിബൻ മൂന്നാം സ്ഥാനവും നേടി. മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ.നാരായണൻ നാലാമതാണ്. വനിതാ വിഭാഗത്തിൽ പ്രിയങ്ക നൂതകി രണ്ടാം സ്ഥാനവും ദിവ്യ ദേശ്മുഖ് മൂന്നാം സ്ഥാനവും നേടി.

Read Previous

തുടർച്ചയായ രണ്ടാംതവണയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ മികവ് പുലര്‍ത്തി കേരളം

Read Next

തലശ്ശേരി മർദനം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരണം