പ്രഭാസ് ചിത്രം ‘പ്രോജക്ട് കെ’; 2024 ജനുവരി 12 ന് തീയേറ്ററുകളിലേക്ക്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിത്രം 2024 ജനുവരി 12 ന് റിലീസ് ചെയ്യും. ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.

പാൻ-ഇന്ത്യ തലത്തിൽ ചിത്രം വളരെയധികം ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു ചിത്രത്തിൽ ക്രിയേറ്റീവ് മെന്‍ററായെത്തുന്നുണ്ട്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊജക്ട് കെയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു മൾട്ടിസ്റ്റാർ ബിഗ് ബജറ്റ് ചിത്രമായ പ്രൊജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിലാണ് പുറത്തിറങ്ങിയത്. തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

Read Previous

മുഖ്യമന്ത്രി എത്താന്‍ വൈകി; ചടങ്ങ് ബഹിഷ്‌കരിച്ച് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്

Read Next

ഇന്ത്യ ഭാവിയുടെ പ്രതീക്ഷ; ബിൽ ഗേറ്റ്സിൻ്റെ കുറിപ്പ് പങ്കുവെച്ച് പ്രധാനമന്ത്രി