‘കാന്താര’യെ വാനോളം പുകഴ്ത്തി പ്രഭാസ്

‘കെജിഎഫ്’ എന്ന ചിത്രത്തിന് ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി രാജ്യത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സിനിമാപ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ‘കാന്താര’ ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കാന്താരയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്.

കാന്താര കണ്ടതായി പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. “കാന്താര രണ്ടാം തവണയും കണ്ടു, എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം” പ്രഭാസ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

Read Previous

അഭിമാനമായി അരിഹന്ത്; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

Read Next

റാഗിംഗ് ക്രിമിനൽ കുറ്റം; തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ