ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: പാനൂർ വൈദ്യരുപീടികയില്‍ എസ്ഡിപിഐയുടേതെന്ന് കരുതി ഒരു യുവാവ് പോര്‍ച്ചുഗലിന്റെ പതാക വലിച്ചുകീറി. ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് ആരാധകർ സ്ഥാപിച്ച പതാകയാണ് നശിപ്പിച്ചത്.
കീറിയതിന് ശേഷമാണ് അത് പോര്‍ച്ചുഗലിന്റെ പതാകയാണെന്ന് ദീപക് തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളും പോര്‍ച്ചുഗല്‍ ആരാധകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു.
സംഭവത്തിന്റെ വീഡിയോ ചിലർ റെക്കോർഡ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് പാനൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.