സ്വവര്‍ഗരതിയെ അനുകൂലിക്കുന്നയാളായി ചിത്രീകരിച്ചു; എം.കെ. മുനീര്‍

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന പരാതിയുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ.

സ്വവർഗരതിയെ പിന്തുണയ്ക്കുന്ന ആളായും പോക്സോ കേസുകൾ വേണ്ടെന്ന് പറയുന്ന വ്യക്തിയായും മാധ്യമങ്ങൾ തന്നെ ചിത്രീകരിച്ചുവെന്നും ഇത് തന്‍റെ സ്വത്വത്തെയും അഭിമാനബോധത്തെയും സാരമായി ബാധിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഹോമോ സെക്ഷ്വല്‍ ആണെന്ന തരത്തിലുള്ള ട്രോളുകള്‍ വരുന്നുണ്ടെന്നും, അങ്ങനെ അല്ല എന്ന് തനിക്ക് വീടുകള്‍ കയറി പറയാന്‍ കഴിയുമോ എന്നും എം.കെ. മുനീര്‍ ചോദിച്ചു.

Read Previous

മാളുകളിലെ പാര്‍ക്കിങ് ഫീസ് ; തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു

Read Next

സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷമാകുന്നു; സഹായവുമായി തമിഴ്‌നാട്