വെബ് സീരിസിലെ അശ്ലീല രംഗങ്ങള്‍; നിര്‍മ്മാതാവ് ഏക്താ കപൂറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: ചലച്ചിത്ര നിർമ്മാതാവ് ഏക്താ കപൂറിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഏക്തയുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ ‘XXX’ എന്ന വെബ് സീരീസിലെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഏക്ത രാജ്യത്തെ യുവതയുടെ മനസ്സ് മലിനമാക്കുകയാണെന്നാണ് കോടതി പറഞ്ഞത്.

ഒ.ടി.ടി പ്ലാറ്റ്ഫോമായ എ.എൽ.ടി.ബാലാജിയിൽ സ്ട്രീം ചെയ്ത വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന കേസിൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ ഏക്താ കപൂർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

“നിങ്ങൾ ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ്. എല്ലാവർക്കും ലഭ്യമാകുന്ന ഒരു വെബ് സീരീസാണിത്. ഒ.ടി.ടി ഉള്ളടക്കം എല്ലാവർക്കും ലഭ്യമാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. എന്താണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നത്? ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Read Previous

തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് ട്യൂട്ടോറിയൽ അധ്യാപകന്റെ ക്രൂര മർദ്ദനം

Read Next

അമിത് ഷായുടെ വസതിയില്‍ നിന്ന് 5 അടി നീളമുള്ള പാമ്പിനെ പിടികൂടി