അനുമതിയില്ലാതെ പോപ്പുലർ ഫ്രണ്ട് പ്രകടനം; ഇടുക്കിയിൽ 7 പേർക്കെതിരെ കേസ്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്തിനടുത്തുള്ള ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബാലൻപിള്ള സിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഇവർ പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

K editor

Read Previous

സംഘാടനത്തിലും ജനപങ്കാളിത്തത്തിലും ജോഡോ യാത്ര വിജയമെന്ന് വിലയിരുത്തി കെ.പി.സി.സി

Read Next

ജമ്മു കശ്മീരിൽ സ്ഫോടനം; എട്ട് മണിക്കൂറിൽ രണ്ടാമത്തേത്