പോപ്പുലര്‍ ഫ്രണ്ട് 5.6 കോടി രൂപ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി നൽകി. 5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസ്സുകൾ തകർത്തിരുന്നു. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്. ഹർത്താൽ അക്രമത്തിൽ ഇതുവരെ 309 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1404 പേരെ അറസ്റ്റ് ചെയ്തു.

Read Previous

ഗുരുവായൂര്‍ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കനയ്യ കുമാർ 

Read Next

പി.എഫ്.ഐയെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർ.എസ്. എസിനെ: എം വി ഗോവിന്ദൻ