ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർനടപടികളും ഇന്ന് സംസ്ഥാനങ്ങളിൽ സ്വീകരിക്കും.
സ്വത്തുക്കൾ കണ്ടുകെട്ടലും ഓഫീസുകൾ സീൽ ചെയ്യുന്നതും പലയിടത്തും ആരംഭിച്ചിട്ടുണ്ട്. അതേസമയം നിരോധനത്തിന് ശേഷം സംഘടനാ നേതാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കും.