ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിർദ്ദേശിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിന് സാന്നിധ്യം കൂടുതൽ ഉള്ള കർണാടക, തമിഴ്നാട്, കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളോട് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.