ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോന്നി പോോലീസ് രജിസ്റ്റർ ചെയ്തത് 45 കേസുകൾ ചുമത്തിയത് ഐപിസി 420,406 വകുപ്പുകൾ പോപ്പുലറും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
കാഞ്ഞങ്ങാട്: നിക്ഷേപകരിൽ നിന്ന് നൂറ് കോടി രൂപ വാങ്ങി തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ്, കമ്പനിയായി രജിസ്റ്റർ ചെയ്ത സ്ഥാപനമാണെന്നും, അതുകൊണ്ട് കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് തീരുമാനിച്ച ചന്തേര പോലീസ് ഐപി, എസ്. നിസ്സാമിന്റെ നടപടി മറ്റൊരു വൻ ചതിയാണെന്ന് തിരുത്തിക്കൊടുത്തുകൊണ്ട് പോപ്പുലർ ഫിനാൻസ് എന്ന പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ, ഫാഷൻ ഗോൾഡിന് സമാനമായ ചതിയും വഞ്ചനയും ഐപിസി 420, 406 ഉൾക്കൊള്ളിച്ച് കോന്നി പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു.
കോന്നി വകയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന ധനകാര്യ സ്ഥാപനത്തിനെതിരെ, നിക്ഷേപകരിൽ നിന്ന് ലഭിച്ച നൂറോളം പരാതികളിൽ 45ഓളം കേസുകളാണ് കോന്നി പോലീസ് രജ്സ്റ്റർ ചെയ്തത്. വകയാർ ഇണ്ടിക്കാട്ടിൽ തോമസ് ഡാനിയൽ മാനേജിംഗ് ഡയരറക്ടറും, ഇദ്ദേഹത്തിന്റെ ഭാര്യ പ്രഭ ഡാനിയേൽ എന്നിവർക്കെതിയാണ് കോന്നി പോലീസ് കേസ് രജസ്റ്റർ ചെയ്തത്.
റോയി ഡാനിയേലും ഭാര്യയും ഇതിനകം നാട്ടിൽ നിന്നും മുങ്ങി. ഇരുവരും വിദേശത്തേക്ക് കടക്കുമെന്ന് സൂന ലഭിച്ചതിനാൽ ഇരുവർക്കുമെതിരെ പോലീസ് ബ്യൂറോ ഓഫ് എമിഗ്രേഷൻസിലും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് അയച്ചുകഴിഞ്ഞു.
25000 രൂപ മുതൽ 18 ലക്ഷം വരെ നിക്ഷേപിച്ച ആളുകളുടെ പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിട്ടുള്ളത്. സ്ഥാപനം പൂട്ടി ഉടമകൾ വിദേശത്തേക്ക് കടക്കാനുള്ള നീക്കമറിഞ്ഞതോടെ നിക്ഷേപകർ പലരും പണം തിരിച്ച് ചോദിക്കുകയും ഇതേത്തുടർന്ന് പോപ്പുലർ ഫിനാൻസിലെത്തി ജീവനക്കാരുമായി ബഹളം വെക്കുകയും ചെയ്തു. എംഡിയും ഭാര്യയും മുങ്ങിയെങ്കിലും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ടായിരുന്നു.
സംഘടിച്ചെത്തിയ നിക്ഷപകർ ഫിനാൻസ് ഓഫീസിൽ കയറി ജീവനക്കാരെ മുഴുവൻ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
45 ദിവസത്തിനകം എല്ലാവർക്കും പണം മടക്കി നൽകാമെന്നും വെള്ളക്കടലാസിലെഴുതി ഒപ്പിട്ടു കൊടുത്തതിനെത്തുടർന്നാണ് നിക്ഷേപകർ പിന്തിരിഞ്ഞത്.
ഇപ്പോൾ 10 ദിവസമായി സ്ഥാപനം അടച്ചിട്ടതിനെത്തുടർന്നാണ് പോപ്പുലർ ഫിനാൻസ് വഞ്ചിച്ചുവെന്ന പരാതിയുമായി നിക്ഷേപകർ കോന്നി പോലീസിൽ പരാതി നൽകിയത്. നൂറോളം വരുന്ന പരാതിക്കാരിൽ നിന്ന് ഇൻസ്പെക്ടർ പി.എസ് രാജേഷാണ് പരാതി സ്വീകരിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
പോപ്പുലർ ഫിനാൻസ് പോലെ തന്നെ കമ്പനി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ചെറുവത്തൂരിലെ ഫാഷൻ ഗോൾഡും. ചന്തേര പോലീസിന് ലഭിച്ച സമാനമായ 12 നിക്ഷേപത്തട്ടിപ്പ് പരാതികളും സിവിൽ സ്വഭാവമുള്ളതാണെന്ന് എഴുതിക്കൊടുത്താണ് ചന്തേര ഐപി നിസ്സാം, പോലീസിന് നേരിട്ട് കേസെടുക്കാനാവാത്ത കുറ്റമാണെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ഒരോ നിക്ഷേപകനും വെള്ളക്കടലാസിൽ ഡിടിപി ചെയ്ത് ചന്തേര പോലീസിന്റെ സീൽ പതിച്ച് ഐ പി നിസ്സാം ഒപ്പിട്ട മറുപടി നൽകിയത്.
ഇന്ത്യൻ പീനൽകോഡും, ക്രിമിനൽ പ്രൊസീജർ കോഡും ഇന്ത്യയിലൊട്ടുക്കും, ജനങ്ങൾക്കും, പോലീസിനും, നീതിന്യായകോടതികൾക്കും, ഒന്ന് മാത്രമാണെന്നിരിക്കെയാണ് ചന്തേര പോലീസ് ഫാഷൻഗോൾഡ് ക്രിമിനൽ പരാതികൾ സിവിൽ പരാതികളാണെന്ന് നിക്ഷേപകരെ ഉപദേശിച്ച് കത്തു നൽകിയത്.
ഫാഷൻഗോൾഡ് പരാതികളിൽ കേസെടുക്കാതിരുന്ന സംഭവത്തിന് പിന്നിൽ പോലീസിൽ നടന്നത് അതിഭയങ്കരമായ കളികളാണെന്ന് പോപ്പുലർ ഫിനാൻസിനെതിര പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസുകൾ തെളിയിക്കുന്നു.