നടൻ പൂ രാമു അന്തരിച്ചു

ചെന്നൈ: പ്രശസ്ത നാടക-ചലച്ചിത്ര നടൻ പൂ രാമു (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. പരിയേറും പെരുമാൾ, കർണൻ, സൂരറൈ പോട്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. കർണനിൽ ധനുഷിന്റെ അച്ഛനായും സുരറൈ പോട്രിൽ സൂര്യയുടെ അച്ഛനായും വേഷമിട്ടു.

2008ൽ ശശി സംവിധാനം ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ് രാമു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അന്നുമുതൽ അദ്ദേഹം പൂ രാമു എന്നറിയപ്പെട്ടു. തെരുവിൽ നാടകങ്ങൾ കളിച്ചുകൊണ്ട് ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. 

പേരൻപു, തിലഗർ, നീർ പാർവൈ, തങ്ക മീങ്കൽ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. കൊടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Read Previous

മീൻ പിടിക്കുന്നതിനിടെ യുവാവ് പുഴയിൽ വീണു മരിച്ചു

Read Next

ഫെഫ്ക നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു