ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നു. 250 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ 30നാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്നാട്ടിൽ മാത്രം 100 കോടി രൂപ നേടി. തമിഴ്നാട്ടിൽ ഏറ്റവും വേഗത്തിൽ 100 കോടി കടക്കുന്ന ചിത്രമെന്ന നേട്ടവും ‘പൊന്നിയിൻ സെൽവൻ’ സ്വന്തമാക്കി. ചിത്രത്തിന്റെ വിജയത്തിന് ശേഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും ചെന്നൈയിൽ ഒത്തുചേർന്നു. വിജയാഘോഷത്തിന്റെ വീഡിയോ പുറത്തുവിട്ടു.
ആദ്യ ദിനം 25.86 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗ് ചിത്രങ്ങളുടെ പട്ടികയിൽ ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്താണ്. അജിത്തിന്റെ ‘വലിമൈ’ ആണ് ഒന്നാം സ്ഥാനത്ത്. ‘വലിമൈ’ ആദ്യ ദിനം നേടിയത് 36.17 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ 26.40 കോടി രൂപ നേടി. ‘പൊന്നിയിൻ സെൽവൻ’ ‘വിക്രമി’നെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 20.61 കോടി രൂപയാണ് വിക്രം ആദ്യ ദിനം നേടിയത്.
വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 40 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കളക്ട് ചെയ്തത്. യുഎസ് ബോക്സോഫീസിൽ മാത്രം 15 കോടി രൂപയാണ് ചിത്രം നേടിയത്.