ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി മോഹൻലാൽ. തനിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ താൽപ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷിരാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും താരം പറഞ്ഞു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളുമായി സഹകരിക്കുമെന്നും താരം പറഞ്ഞു.
“രാഷ്ട്രീയം ഒരു എക്സൈന്റ്മെന്റായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്‍റെ കപ്പ് ഓഫ് ടീ അല്ലത്. കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതറിയില്ല. ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളുമായി സഹകരിക്കുകയും അവയിലൂടെ സഞ്ചരിക്കുകയും ചെയ്യാം. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്‍റെ കാര്യം വരുമ്പോൾ, നമുക്ക് അതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം. ആ ധാരണകൾ ഇല്ലാതെയാണ് പലരും സംസാരിക്കുന്നത്. ഒരു പാർട്ടിയെക്കുറിച്ച് പഠിച്ചതിന് ശേഷം മാത്രമേ നമുക്കൊരു അഭിപ്രായം പറയാൻ കഴിയൂ,” മോഹൻലാൽ പറഞ്ഞു.
മോഹൻലാൽ ബി.ജെ.പിയുമായി സഖ്യത്തിലാണെന്നും ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സെലിബ്രിറ്റികൾ മത്സരിക്കുന്നു എന്ന ചർച്ചകൾ നടക്കുമ്പോഴാണ് മോഹൻലാലിന്‍റെ പേരും ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇതെല്ലാം തള്ളിയാണ് താരം തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.