രാഷ്ട്രീയ സംഘർഷങ്ങൾ പോലീസിന് തലവേദനയാവുന്നു

കാഞ്ഞങ്ങാട്  : ജില്ലയുടെ വിവിധഭാഗങ്ങളിൽ രാഷ്ട്രീയ  സംഘർഷമുടലെടുത്തത് പോലീസിന് തലവേദനയായി.

കഴിഞ്ഞ ഒരു വർ,മായി കാര്യമായ രാഷ്ട്രീയ സംഘർഷങ്ങളൊന്നുമുണ്ടാകാതിരുന്നത്  കോവിഡ് പശ്ചാത്തലത്തിൽ പോലീസിന് ആശ്വാസമായിരുന്നു. കുറച്ചു ദിവസമായി തുടരുന്ന സംഘർഷത്തിൽ വലയുകയാണ് പേലീസ്.

കോവിഡ് രോഗം വ്യാപകമായതിനാൽ അക്രമക്കേസുകളിൽപ്പെട്ട പ്രതികളെ പിടികൂടാനും പേലീസിനാവുന്നില്ല. കഴിഞ്ഞ ദിവസം ഉദുമ  കിഴക്കേക്കരയിൽ ബേക്കൽ  എസ്. ഐ, പി. അജിത് കുമാറിനും  പോലീസുകാർക്കും നേരെ അക്രമം നടത്തിയ പ്രതിയെ പിടികൂടാതിരുന്നതും കോവിഡ് പേടിയിലായിരുന്നു.

ഹൊസ്ദുർഗ് , ബേക്കൽ, നീലേശ്വരം പോലീസ് സ്റ്റേഷനതിർത്തികളിലാണ് രാഷ്ട്രീയ സംഘർഷം വ്യാപിച്ചത്. െവഞാറമൂടിൽ രണ്ട് ഡി. വൈ. എഫ്. ഐ പ്രവർത്തകർ കൊല്ലപ്പെട്ടതോടെയാണ് ജില്ലയിൽ സി. പി. എം —കോൺഗ്രസ്സ്  സംഘർഷമുടലെടുത്തത്. ഇരുപാർട്ടികളുടെയും ഒാഫീസുകളും ബസ് ഷെൽട്ടറുകളും സ്തുപങ്ങളും കൊടി മരങ്ങളും  തകർക്കപ്പെട്ടു. വാഹനങ്ങൾക്ക് തീയ്യിടട്ടു. വീടുകൾക്ക് നേരെ അക്രമുണ്ടായി. ഇതിനിടയിൽ ബി. ജെ. പി — സി. പി.എം -സംഘർഷവുമുണ്ടായി.

നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ പ്രതികളെ പിടികൂടാൻ കഴിയാത്ത സ്ഥിതിയിലാണ് പോലീസ് .

LatestDaily

Read Previous

താലി ചാർത്താൻ വീടുവിട്ട വിദ്യാർത്ഥികളിൽ കാമുകന് വയസ്സ് 19; കാമുകിക്ക് 18

Read Next

ഉദുമ യുവഭർതൃമതിയുടെ നഗ്നചിത്രമെടുത്തു; പീഡനത്തിന് ഒത്താശ ചെയ്തത് ഭർതൃസുഹൃത്ത്