റാംപിൽ ചുവടുവച്ച പൊലീസുകാർക്ക് സ്ഥലംമാറ്റം

ചെന്നൈ: തമിഴ്നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത സ്പെഷ്യൽ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടണം എസ്.പിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറ സെമ്പനാർ കോവിലിലെ സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. ചലച്ചിത്രതാരം യാഷിക മുഖ്യാതിഥിയായിരുന്നു.

ഓഫീസർമാരായ രേണുക, നിത്യശീല, അശ്വിനി, ശിവസേനൻ, സെമ്പനാർകോവിൽ സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. റാമ്പിൽ പോലീസുകാർ ചുവടു വച്ച വാർത്ത വൈറലായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം അറിയുന്നത്. ഇതേതുടർന്ന് അച്ചടക്ക നടപടിയായി അഞ്ച് പേരെയും സ്ഥലം മാറ്റി.

Read Previous

മെട്രോ നീട്ടുന്നു; ഭൂഉടമകൾക്ക് 100 കോടിയും വ്യാപാരികൾക്ക് 69 കോടിയും അനുവദിച്ചു

Read Next

ഡീസല്‍ ഇല്ല; KSRTCയുടെ 50% ഓര്‍ഡിനറി ബസുകള്‍ മാത്രം ഇന്ന് ഓടും