പ്രതിയെ പിടിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം തേടിയ പൊലീസുകാരന് സസ്പെൻഷൻ

ഭോപാല്‍: കൊലക്കേസ് പ്രതിയെ കണ്ടെത്താൻ ആൾദൈവത്തിന്‍റെ സഹായം തേടി ആശ്രമം സന്ദർശിച്ചതിന് മധ്യപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. 17 വയസുകാരിയെ കൊലപ്പെടുത്തിയ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഛത്തപൂരിലെ ബമിത പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ശര്‍മ ആൾദൈവത്തെ സമീപിച്ചത്.

അനിൽ ശർമയും ആള്‍ദൈവമായ ബാബ പണ്ഡോഗര്‍ സര്‍ക്കാറും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അസി. സബ് ഇൻസ്പെക്ടർ അനിൽ ശർമ്മയെ സസ്പെൻഡ് ചെയ്തത്.

ചിത്രം കടപ്പാട്: ട്വിറ്റർ വീഡിയോ

Read Previous

ഫീസ് നൽകാത്തതിന് അധ്യാപകന്റെ മർദ്ദനം; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Read Next

ആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്