സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ

കൊച്ചി: എറണാകുളത്തെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം കവർന്ന പോലീസുകാരൻ അറസ്റ്റിൽ. ഞാറയ്ക്കൽ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ.ആർ ക്യാമ്പിലെ അമൽ ദേവാണ് കേസിൽ അറസ്റ്റിലായത്. പരാതിക്കാരന്റെ മകന്‍റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർന്നത്. പ്രതിയായ പൊലീസുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ മുന്നറിയിപ്പ്: 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Read Next

‘മൈക്ക്’ ഒടിടി സ്ട്രീമിംഗിന്; റിലീസ് തീയതി പുറത്ത്