ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകേട്: കോവിഡിന്റെ പശ്ചാത്തലം മുന്നോട്ടു വെച്ച് എസ്പി ഓഫീസിലെ ഭൂരിഭാഗം ജീവനക്കാർക്ക് നിരീക്ഷണത്തിൽപ്പോകാനുള്ള നീക്കം അനുവദിക്കാതിരുന്നതിന് പോലീസ് മേധാവിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നിറച്ച് എസ്പി ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാർ വാട്ട്സാപ്പ് കൂട്ടായ്മയിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചു.
പോലീസ് മേധാവിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സതീന്ദ്രനെ ഓഫീസിൽ സഹായിക്കുന്ന പോലീസുദ്യോഗസ്ഥൻ ശ്രീകുമാറിന് കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് ശ്രീകുമാർ ചികിത്സയിലാണ്.
സിഏയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, അതിനാൽ തങ്ങൾ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെ ആവശ്യം പോലീസ് മേധാവി നിഷേധിച്ചതാണ്, പോലീസ് മേധാവി ഡി.ശിൽപ്പക്കെതിരെ വാട്ട്സാപ്പ് കൂട്ടായ്മയിൽ അപകീർത്തി പ്രചരിപ്പിച്ചത്.
മിനിസ്റ്റീരിയൽ ജീവനക്കാർ മുഴുവൻ ക്വാറന്റൈനിൽ പോയാൽ , ജില്ലാ പോലീസ് ഓഫീസിന്റെ പ്രവർത്തനം പാടെ വഴിമുട്ടുമെന്ന് തീരുമാനിച്ചാണ് എസ്പി, ഡി. ശിൽപ്പ ജീവനക്കാർക്ക് അവധി നിഷേധിച്ചത്.