ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയും നിരവധി പേർക്ക് പേവിഷബാധയേൽക്കുകയും ചെയ്തതോടെ തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാനായി ഇറക്കിയ ഉത്തരവിലാണ് നായ്ക്കളെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ ജനമൈത്രി പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ചത്. സന്നദ്ധ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മൃഗസംരക്ഷണ സംഘടന പ്രവർത്തകർ തുടങ്ങിയവർക്കൊപ്പമാണ് ജനമൈത്രി പൊലീസിന്റെ സഹായവും ഉപയോഗിക്കാൻ നിർദേശിച്ചത്.