പോലീസ് ഉണർന്നു, അലാമിപ്പള്ളി പുതിയ സ്റ്റാന്റിൽ ബസ്സുകൾ കയറിത്തുടങ്ങി

കാഞ്ഞങ്ങാട്: പോലീസ് ഉണർന്നു പ്രവർത്തിച്ചതോടെ കെ.എസ്ആർടിസി , സ്വകാര്യ ബസ്സുകൾ മുഖം തിരിഞ്ഞ് നിന്നിരുന്ന അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ ബസ്സുകൾ കയറിത്തുടങ്ങി. ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിരുന്നുവെങ്കിലും, അലാമിപ്പള്ളി ബസ് സ്റ്റാന്റിൽ ബസ്സുകൾ കയറിയിറങ്ങിയിരുന്നില്ല.

കാഞ്ഞങ്ങാട് നഗരസഭാധികൃതർ പല കുറി ആവശ്യപ്പെട്ടിട്ടും, സ്റ്റാന്റിൽ ബസ്സുകൾ കയറിയില്ല. തുടർന്ന് കഴിഞ്ഞയാഴ്ച നഗരസഭാധികൃതർ സ്വകാര്യ ബസ് ഉടമസ്ഥരുടെ പ്രതിനിധികളെയും കെ.എസ്ആർടിസി ഉദ്യോഗസ്ഥരെയും വിളിച്ചിരുത്തി ചർച്ച നടത്തുകയും മാർച്ച് ഒന്ന് മുതൽ കെഎസ്ആർടിസി- സ്വകാര്യബസ്സുകൾ സ്റ്റാന്റിൽ കയറാമെന്ന് ഉറപ്പാക്കുകയും ചെയ്തു.

മാർച്ച് ഒന്നിന് ശേഷവും ബസുകൾ പുതിയബസ്റ്റാന്റിൽ കയറാൻ കൂട്ടാക്കാതെ പഴയ നില തുടർന്നതോടെയാണ് ഇന്ന് രാവിലെ മുതൽപോലീസ് കർശന നടപടി സ്വീകരിച്ച് തുടങ്ങിയത്. അലാമിപ്പള്ളിയിൽ കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സ്റ്റാന്റിൽ കയറാതെ ബസുകളെ കടത്തിവിടുന്നില്ല. പോലീസ് സാന്നിധ്യമുണ്ടായതോടെ മിക്ക ബസുകളും സ്വമേധയാ സ്റ്റാന്റിൽ കയറി തുടങ്ങി.

LatestDaily

Read Previous

റംല കേസ്സിൽ പണം മറിഞ്ഞു കേസ്സ് ഒതുക്കാൻ പരാതിക്കാരനിൽ സമ്മർദ്ദം

Read Next

ജയാനന്ദ മഞ്ചേശ്വരത്ത് ഇടതു സ്ഥാനാർത്ഥി തൃക്കരിപ്പൂരിൽ