പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരെ നിയമിച്ചു

ഹൊസ്ദുർഗ്ഗിൽ ഷൈൻ.കെ.പി, നീലേശ്വരത്ത് മനോജ്.പി.ആർ, കാസർകോട്ട് രാജേഷ്.പി,

വെള്ളരിക്കുണ്ടിൽ പ്രേമസദൻ.കെ

കാഞ്ഞങ്ങാട്: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഹൗസ് ഓഫീസർമാരെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. തിരുനെല്ലി പോലീസിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ രാജപുരത്ത് എസ്എച്ച്ഒ ആയി നിയമിച്ചു. നീലേശ്വരം എസ്എച്ച്ഒ എം.ഏ. മാത്യുവിനെ കാസർകോട് ക്രൈം ബ്രാഞ്ചിലും, വിജിലൻസിൽ നിന്ന് പി.ആർ. മനോജിനെ നീലേശ്വരത്തും എസ്എച്ച്ഒമാരായി നിയമിച്ചു. ക്രൈംബ്രാഞ്ചിൽ നിന്ന് വി.കെ. വിശ്വംഭരൻ നായരെ ആദൂർ പോലീസ് എസ്എച്ച്ഒ ആയും, ആദൂരിൽ നിന്ന് കെ. പ്രേമസദനെ വെള്ളരിക്കുണ്ടിലും നിയമിച്ചു. മട്ടന്നൂരിൽ നിന്ന് കെ.പി. ഷൈനിനെ ഹൊസ്ദുർഗ്ഗിലും, കോഴിക്കോട് റൂറലിലെ പെരുവണ്ണാമൂഴിയിൽ നിന്ന് പി. രാജേഷിനെ കാസർകോട് ടൗൺ പോലീസിൽ എസ്എച്ച്ഒ ആയും നിയമിച്ചു.

Read Previous

മാതമംഗലത്ത് ക്ഷേത്രക്കവർച്ച: വിഗ്രഹത്തിലെ സ്വർണ്ണം കവർന്നു

Read Next

എന്റെ സഖാവേ.. ടി.പി ചന്ദ്രശേഖരന്റെ പടം പങ്കുവെച്ച് കെ.കെ രമ