ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ചെറുവത്തൂർ എസ്.ആർ. ജ്വല്ലറിയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുത്ത ബല്ലാക്കടപ്പുറത്തെ നാൽപ്പതുകാരി ഏ.കെ. റംലയ്ക്ക് ഹൊസ്ദുർഗ് പോലീസ് തണലൊരുക്കി. എസ്. ആർ. ഗോൾഡിൽ നിന്ന് സ്വർണ്ണം തട്ടിയത് റംലയാണെന്ന് ഡിജിറ്റൽ തെളിവുകളുടെ ബലത്തിൽ പോലീസ് ഉറപ്പിച്ചിട്ട് നീണ്ട ഇരുപത്തിരണ്ടു നാളുകൾ പിന്നിട്ടു. 2021 ഫിബ്രവരി 15-നാണ് റംല പണം തട്ടിയത്.
റംലയും ഭർത്താവ് മുഹമ്മദ്കുഞ്ഞിയും, പന്ത്രണ്ടുകാരൻ ആൺകുട്ടിയും താമസിച്ചിരുന്ന ഇഖ്ബാൽ ഹയർസെക്കണ്ടറി പരിസരത്തുള്ള വാടക വീട് പൂട്ടി മൂവരും രക്ഷപ്പെട്ട കാര്യവും പോലീസ് ഉറപ്പിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. റംലയുടെ ഭർതൃഗൃഹം കുടകിലെ നാപ്പോക്കിൽ തന്നെയാണ്.
റംലയുടെ മൂത്ത മകന്റെ ഭാര്യാഗൃഹവും നാപ്പോക്കിലാണ്. എസ്.ആർ. ജ്വല്ലറിയിൽ നിന്ന് അതി വിദഗ്ധമായി 2 ലക്ഷം രൂപ തട്ടിയെടുക്കാൻ റംലയെ സഹായിച്ചത് ഒരു യുവാവാണെന്നും, ഈ പണംതട്ടൽ കേസ്സ് അന്വേഷിക്കുന്ന ഹൊസ്ദുർഗ് പോലീസ് ഉറപ്പാക്കിക്കഴിഞ്ഞിട്ടും, റംലയുടെ സെൽഫോൺ ലൊക്കേഷൻ വ്യക്തമായി കുടകിൽ ലഭിച്ചിട്ടും, പട്ടാപ്പകൽ അജാനൂർ തെക്കേപ്പുറം സഹകരണ അർബ്ബൻ ബാങ്കിൽ നിന്ന് ഫിബ്രവരി 15-ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ 2 ലക്ഷം രൂപയുമായി മാരുതി ഡിസയർ കാറിൽ കടന്നുകളഞ്ഞ റംലയെ തൊടാൻ പോലീസിന് തടസ്സം ഒരു മേലുദ്യോഗസ്ഥനാണ്.
പട്ടാപ്പകൽ കണ്ണുകൾ ഒഴികെ പർദ്ദകൊണ്ട് ശരീരവും മുഖവും മുഴുവൻ മൂടി ചെറുവത്തൂർ ബസ്്സ്റ്റാന്റിനകത്തുള്ള എസ്ആർ ഗോൾഡിൽക്കയറി ജ്വല്ലറിയുടമ സജ്ഞയ് ബോസ്്ലെ അദ്ദേഹത്തിന്റെ വിശ്വസ്തനായ ഓട്ടോ ഡ്രൈവർ എം.പി. മനോജിനെ ഏൽപ്പിച്ച 2 ലക്ഷം രൂപ അജാനൂർ തെക്കേപ്പുറത്തുള്ള അർബ്ബൻ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണമെടുക്കാനെന്ന വ്യാജേനയാണ് റംല തട്ടിയെടുത്ത് വെള്ള മാരുതി ഡിസയർ കാറിൽ രക്ഷപ്പെട്ടത്. ഈ ഡിസയർ കാർ ആരുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടും, ഒളിവിൽക്കഴിയുന്ന റംലയെ തൊട്ടു നോവിക്കാതെ ഹൊസ്ദുർഗ് പോലീസ് ഈ തട്ടിപ്പുകാരിക്ക് തണൽ വിരിച്ചു നിൽക്കുകയാണ്.