നടൻ സിമ്പുവിന്റെ 1000 അടി നീളമുള്ള ബാനര്‍ നീക്കം ചെയ്ത് പൊലീസ്

മധുര : മധുരയിൽ നടൻ സിമ്പുവിന്റെ 1000 അടി നീളമുള്ള ബാനർ തമിഴ്നാട് പൊലീസ് നീക്കം ചെയ്തു. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘മഹാ’യുടെ ബാനറാണ് ആരാധകർ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബാനർ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ബാനർ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്.

‘മഹാ’യിൽ ഹൻസികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യു ആർ ജമീൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിമ്പു മഹായിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും. ചിത്രം ജൂലൈ 22നു റിലീസ് ചെയ്യും. ജെ ലക്ഷ്മണാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ‘മഹാ’യുടെ സംഗീത സംവിധായകനാണ് ജിബ്രാൻ.

Read Previous

കിടിലൻ നീക്കവുമായി ​ഗോവ;ഓർട്ടിസിന് പകരക്കാരൻ നോവ

Read Next

ഇനി ഗ്രെഗ് സ്റ്റുവർട്ട് മുംബൈ സിറ്റിയുടെ താരം