ശബ്ന ആശുപത്രി രേഖകൾ പോലീസ് പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പറ്റിയ കൈപ്പിഴ മൂലം ചെറു കുടൽ മുറിഞ്ഞ് മരണ വക്ത്രത്തിൽ നിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി അജാനൂർ പള്ളോട്ടെ ഷാനിദാസിന്റെ ഭാര്യ ശബ്നയുടെ 30, കേസ്സിൽ കുശവൻ കുന്നിലുള്ള സൺറൈസ് ആശുപത്രിയിൽ നിന്ന് ചികിത്സാ രേഖകൾ പോലീസ് പിടിച്ചെടുത്തു. കേസ്സന്വേഷണ ഉദ്യോഗസ്ഥൻ ഹോസ്ദുർഗ്ഗ് ഐപി, അനൂപ്കുമാറാണ് ആശുപത്രിയിൽ നിന്ന് ചികിത്സാ രേഖകൾ പിടിച്ചെടുത്തത്.

ഈ കേസ്സിൽ ശബ്നയെ 2020 ജൂൺ 20-ന് സൺറൈസ് ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാഘവേന്ദ്ര പ്രസാദിനും, ശബ്നയുടെ ചെറുകുടലും വൻകുടലും ചേരുന്നിടത്ത് കൈപ്പിഴ മൂലം കത്തികൊണ്ട് സംഭവിച്ച സുഷിരം തുന്നിക്കെട്ടിയ സർജ്ജൻ ഗിരിധർറാവുവിനും സംഭവിച്ച കൈപ്പിഴകൾ സംബന്ധിച്ച തെളിവുകൾ പോലീസിന്റെ കൈയ്യിലെത്തി.

കഴിഞ്ഞ 2 മാസക്കാലമായി ജില്ലാ മെഡിക്കൽ പാനൽ ബോർഡിന്റെ കൈകളിലായിരുന്ന മെഡിക്കൽ റിപ്പോർട്ടിൽ ഡിസംബർ 2-നാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഒപ്പിട്ടു കാണുന്നത്.  5 ദിവസം മുമ്പ് ശബ്നയുടെ മെഡിക്കൽ പാനൽ റിപ്പോട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിരുന്നുവെന്ന് പാനലിൽ അംഗമായിരുന്ന ജില്ലാ ആശുപത്രിയിലെ സർജ്ജൻ ഡോ. വിനോദ്കുമാർ ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് ഡിസംബർ 2-നാണ്.

ശബ്ന പാനൽ റിപ്പോർട്ട് ജില്ലാ ആശുപത്രിയിൽ പൂഴ്ത്തിയതായി ഡിസംബർ 3-ന് ലേറ്റസ്റ്റ് വാർത്ത പ്രസിദ്ധീകരിച്ചു. ഡിസംബർ 4-ന് പാനൽ റിപ്പോർട്ട്, ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ ഇ.അനൂപ്കുമാറിന് ലഭിക്കുകയും ചെയ്തു.

LatestDaily

Read Previous

സർക്കാർ മെഡിക്കൽ പാനൽ റിപ്പോർട്ട് പുറത്തുവന്നു ശബ്നയുടെ കുടൽ മുറിഞ്ഞത് സിസേറിയൻ പിഴവുമൂലം

Read Next

മുക്കാൽ ലക്ഷത്തിന്റെ കൈക്കൂലി പുകയുന്നു