ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ വളപ്പിൽ എസ്ഐ, വി. മാധവന് പട്ടിയുടെ കടിയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് സ്റ്റേഷൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന പോലീസ് കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെയാണ് തെരുവ് പട്ടിയുടെ ആക്രമണമുണ്ടായത്. വലതു കാലിന് കടിയേറ്റ പോലീസ് ഉദ്യോഗസ്ഥനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഹൊസ്ദുർഗിൽ മറ്റ് രണ്ട് പേർക്ക് നേരെയും പട്ടിയുടെ ആക്രമണമുണ്ടായി. നഗരസഭാ കാര്യാലയത്തിന് സമീപത്തു ഹോട്ടൽ തൊഴിലാളിയെ പട്ടി ആക്രമിച്ചു. ഹൊസ്ദുർഗ് കോടതിയിലെ ജീവനക്കാരന്റെ ഷർട്ട് പട്ടി കടിച്ചു മുറിച്ചു. ജീവനക്കാരൻ കടിയേൽക്കാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തിലും, ഹൊസ്ദുർഗിലും തെരുവു പട്ടികളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. പോലീസ് സാറ്റേഷൻ, നഗരസഭാ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ പരിസരത്തും, കോടതി പരിസരത്തും തെരുവ് പട്ടികളുടെ ശല്യം വർദ്ധിച്ചു.